നഗരസഭയിലെ ലൈബ്രറി ഹാൾ, വായനാമുറി,  എന്നിവയുടെ നാമകരണം നിർവഹിച്ചു.

">

ഗുരുവായൂർ: നഗരസഭയിലെ ലൈബ്രറി ഹാൾ, വായനാമുറി,  എന്നിവയുടെ നാമകരണം സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിച്ചു. ലൈബ്രറി വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ശീതീകരിച്ച ഹാളിന് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ ചിന്തകനായ കെ ദാമോദരൻ സ്മാരക ഹാൾ എന്നും വായനാമുറിക്ക് ഗുരുവായൂരിലെ സ്വന്തം എഴുത്തുകാരന്റെ സ്മരണയിൽ പുതൂർ ഉണ്ണിക്കൃഷ്ണൻ സ്മാരക വായനാമുറി എന്നും ടൗൺഹാളിന്റെ കിച്ചൻ ഹാളിന് സെക്യുലർ ഹാൾ എന്നും നാമകരണം ചെയ്തു.</p>
<p>കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എം രതി, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാരായ നിർമല കേരളൻ, കെ വി വിവിധ്, എം എ ഷാഹിന, ടി എസ് ഷെനിൽ, ശൈലജ ദേവൻ, മുൻ നഗരസഭാ ചെയർപേഴ്സൺമാർ പി കെ ശാന്തകുമാരി, വി എസ് രേവതി, മുൻ വൈസ് പ്രസിഡന്റ് കെ പി വിനോദ്, സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.</p>

Leave a Reply

Your email address will not be published. Required fields are marked *

Sponsors