അതിജീവനത്തിന്റെ കണക്ട് ടു വർക്ക് ട്രെയിനിംഗ് സെൻ്റർ സി മുസ്താക്കലി ഉദ്ഘാടനം ചെയ്തു.

Above article- 1
 ചാവക്കാട്:   അതിജീവനം കേരളീയം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കിലും ഓരോ ട്രെയിനിംഗ് സെൻ്ററുകൾ ആരംഭിക്കുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള കണക്ട് ടു വർക്ക് ട്രെയിനിംഗ് സെൻ്റർ കടപ്പുറം ഗ്രാമപഞ്ചായത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി മുസ്താക്കലി ഉദ്ഘാടനം ചെയ്തു.</p>
Astrologer
<p>അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് വ്യക്തിത്വ വികസനം, തൊഴിൽ നൈപുണ്യം വർധിപ്പിക്കൽ, പ്രയാസം കൂടാതെ ഇൻ്റർവ്യൂകൾ അഭിമുഖീകരിക്കുവാൻ പ്രാപ്തരാക്കൽ തുടങ്ങിയ പരിശീലനമാണ് ട്രെയിനിംഗ് സെൻ്ററുകളിൽ നടപ്പാക്കുന്നത്. ഒരേ സമയം മുപ്പത്തി അഞ്ചോളം പേർക്കാണ് ട്രെയിനിംഗ് കൊടുക്കുക.,</p>
<p>പഞ്ചായത്ത് പ്രസിഡൻ്റ് പി വി ഉമ്മർ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് ശ്രീബ രതീഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി എം മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, മെമ്പർമാരായ പി എം മുജീബ്, പി എ അഷ്ക്കറലി, മൂക്കൻ കാഞ്ചന, ഷൈല മുഹമ്മദ്, എം കെ ഷൺമുഖൻ, ഷാലിമ സുബൈർ, റഫീഖ ടീച്ചർ, കുടുംബശ്രീ ചെയർപേഴ്സൺ ഹൈറുന്നീസ അലി, മെമ്പർ സെക്രട്ടറി അബ്ദുല്ല ബാബു, കോർഡിനേറ്റർ സബിത, ശാലിനി തുടങ്ങിയവർ പങ്കെടുത്തു.</p>
Vadasheri Footer