Post Header (woking) vadesheri

പുന്ന അയ്യപ്പസുബ്രഹ്‌മണ്യക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷം

Above Post Pazhidam (working)

Srepathi

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷം ശനിയാഴ്ചയും ഞായറാഴ്ചയുമായി ആഘോഷിക്കുമെന്ന് ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞ സമിതി ചെയര്‍മാന്‍ മോഹന്‍ദാസ് ചേലനാട്ട്, ക്ഷേത്രം പ്രസിഡന്റ് എം.ബി.സുധീര്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. പുന്ന ശ്രീനാമം ഭജന്‍സിന്റെ നേതൃത്വത്തിലാണ് ഷഷ്ഠി ആഘോഷം. ശനിയാഴച വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സദസ് ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍ മങ്ങാട്ട് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് യോഗപ്രദര്‍ശനം, തിരുവാതിരക്കളി, വീരനാട്യം, കേരളനടനം, നൃത്തം, അന്നദാനം എന്നിവ ഉണ്ടാവും. ഷഷ്ഠിദിവസമായ ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍കള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അഷ്ടാഭിഷേകം, നാദസരം, നാരായണീയ പാരായണം, അന്നദാനം എന്നിവയുണ്ടാവും. വൈകീട്ട് നാലിന് മുക്കുട്ടക്കല്‍ കണ്ടംകുളങ്ങര ഭഗവതീക്ഷേത്രത്തില്‍നിന്ന് പൂത്താലം, പൂക്കാവടി, സ്വാമിതുള്ളല്‍, ഉടുക്കുപാട്ട്, നാദസരം, പുലിക്കളി എന്നിവയുടെ അകമ്പടിയോടെ പുറപ്പെടുന്ന എഴുന്നള്ളിപ്പ് വൈകീട്ട് ഏഴോടെ ക്ഷേത്രത്തിലെത്തും.

ക്ഷേത്രത്തിലെ മണ്ഡലകാല ഭഗവദ് ഉപാസനായജ്ഞം 17 മുതല്‍ ഡിസംബര്‍ 27 വരെ 41 ദിവസം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ദിവസവും രാവിലെ ഗണപതിഹോമം, പൂജകള്‍, വൈകീട്ട് പഞ്ചദ്രവ്യാഭിഷേകം, പഞ്ചാമൃത അഭിഷേകം, തുടര്‍ന്ന് നാമസങ്കീര്‍ത്തനം, ഭജന, അന്നദാനം എന്നിവയുണ്ടാവും. പുനര്‍ജനി ഗള്‍ഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ ദേശവിളക്ക് ഉത്സവവും അന്നദാനവും നവംബര്‍ 29-ന് നടക്കും. മറ്റ് ഭാരവാഹികളായ വി.പ്രേംകുമാര്‍, ഇ.വി.ശശി, പി.സി.വേലായുധന്‍, സി.കെ.ബാലകൃഷ്ണന്‍, ടി.ജെ.പ്രമോദ്, ജിബു വി.നായര്‍, എം.എസ്.ഷിജു, എം.ടി.ഗീരീഷ് എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

First Paragraph Jitesh panikar (working)