
ഗുരുവായൂരിൽ ഭണ്ഡാരം വരവ് 6.23കോടി രൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 6,23,73,661 രൂപ ,ഇതിനു പുറമെ ഒരു കിലോ മുന്നൂറ്റി പതിമൂന്ന് ഗ്രാം (1.313.700 ) സ്വർണവും 7 കിലോ .355 ഗ്രാം വെള്ളിയും ലഭിച്ചു സർക്കാർ പിൻ വലിച്ച 2000 നാല് നോട്ടുകളും ഭാണ്ഡത്തിൽ നിന്നും കിട്ടി

ഇത് കൂടാതെ 10വർഷങ്ങൾക്ക് മുൻപ് സർക്കാർ നിരോധിച്ച ആയിരം നോട്ടിന്റെ മൂന്നു എണ്ണവും അഞ്ഞൂറിന്റ 28 എണ്ണവും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് . നോട്ട് നിരോധനം കഴിഞ്ഞ ശേഷം ആരംഭിച്ച എല്ലാ മാസവും ഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകൾ നിക്ഷേപിക്കുന്നുണ്ട്. ഇന്ത്യൻ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല
ഇ ഹുണ്ടികവഴി എസ് ബി ഐ 3,14,110 രൂപ ,ഐ സി ഐ സി 1,30,124 രൂപ ,ഇന്ത്യൻ ബാങ്ക് 3,192 രൂപ പഞ്ചാബ് നാഷണൽ ബാങ്ക് 61,492 ധനലക്ഷ്മി ബാങ്ക് 1,29,565 രൂപ ,യൂണിയൻ ബാങ്ക് 1,09,912 രൂപ എന്നിങ്ങനെയും ലഭിച്ചിട്ടുണ്ട് .
