പുനർ ഗേഹം, കടപ്പുറത്ത് 9 കുടുംബങ്ങൾക്കുള്ള ഭൂമിയുടെ ആധാരം കൈമാറി
ചാവക്കാട് :കടൽ ക്ഷോഭത്തിന് വിധേയമാകുന്ന മൽസ്യ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്ന കേരള സർക്കാരിന്റെ പുനർ ഗേഹം പദ്ധതിയിലൂടെ കടപ്പുറം പഞ്ചായത്തിലെ 9 കുടുംബങ്ങൾക്കുള്ള ഭൂമി കൈമാറ്റ ചടങ്ങ് എൻ കെ അക്ബർഎം എൽ എ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ ആധാരം, എം എൽ എ കൈമാറി. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൌക്കത്ത് അദ്ധ്യക്ഷയായി.
ബിര.ചാലിയത്ത്, ഫാത്തിമ കറുപ്പം വീട്ടിൽ, നഫീസചാലിൽ, ഐസു ആനാം കടവിൽ, സിന്ധു കോറോട്ട് , ഫൗസിയ പണ്ടാരി , ഷീജ ചേന്ദങ്കര ,സുലൈഖ പൊള്ളക്കായി, മുഹമ്മദ് റാഫി, എന്നിവർക്കാണ് 3 സെന്റ് ഭൂമിയുടെ ആധാരം എം.എൽ കൈമാറിയത്. സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപയാണ് പുനര്‍ഗേഹം പദ്ധതി പ്രകാരം സര്‍ക്കാര്‍ നല്‍കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വി.പി മൻസൂർ അലി, ശുഭ ജയൻ, പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് മാഷ്, സെമീറ ഷെരീഫ്, പ്രസന്ന ചന്ദ്രൻ, റാഹില വഹാബ്, മുഹമ്മദ് നാസിഫ്, പി.വി അബ്ദുൽ ഗഫൂർ, തളിക്കുളം ബ്ലോക്ക് സ്റ്റാന്റിങ്ങ് ചെയർമാൻ സുരേഷ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുശീല സോമന്‍ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ, ഫിഷറീസ് ഓഫിസർ സുലൈമാൻ, എൻ എം ലത്തീഫ് എന്നിവർ സംസാരിച്ചു