Header 1 vadesheri (working)

പി.എസ്.സിയെ പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റി :ചാണ്ടി ഉമ്മന്‍

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശൂര്‍ : പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് യൂത്ത് കോണ്ഗ്ര സ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. നാട്ടികയില്‍ യു.ഡി.എഫ് സ്ഥാനാര്ത്ഥി സുനില്‍ ലാലൂരിന്റെ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Second Paragraph  Amabdi Hadicrafts (working)

നാലക്ഷരം പോലും അറിയാത്ത പാർട്ടിക്കാര്ക്ക് പരീക്ഷാ ഹാളില്‍ കോപ്പിയടിക്കാന്‍ അവസരമുണ്ടാക്കി നല്കി ആയിരക്കണക്കിന് ചെറുപ്പക്കാരെ വഞ്ചിച്ച സര്ക്കാ്രാണ് കേരളം ഭരിക്കുന്നത്.കഷ്ടപ്പെട്ട് പഠിച്ച്‌ പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ ചെറുപ്പക്കാരോടുമുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

രാവിലെ നാട്ടികയിലെ വലപ്പാട് പഞ്ചായത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ വോട്ട് അഭ്യര്ത്ഥി ച്ച്‌ തുടങ്ങിയത്. വീടുകളിലും കടകളിലും എത്തി അദ്ദേഹം സുനില്‍ ലാലൂരിന് വേണ്ടി വോട്ട് തേടി. ഉച്ചയോടെ ചാലക്കുടിയില്‍ സനീഷ്‌കുമാര്‍ ജോസഫിന് വേണ്ടിയും പ്രചാരണത്തിനിറങ്ങി