Header 1 vadesheri (working)

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

Above Post Pazhidam (working)

തൃശൂർ : തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്ഷയരോഗികൾക്കും എച്ച്‌ഐവി ബാധിതർക്കുമായി നടപ്പിലാക്കുന്ന പോഷകാഹാര കിറ്റ് പദ്ധതിയുടെ 2019-20 വർഷത്തെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശൻ അധ്യക്ഷത വഹിച്ചു. ക്ഷയരോഗികൾക്ക് ആയിരത്തി എണ്ണൂറ് രൂപയുടെയും എച്ച്‌ഐവി ബാധിതർക്ക് അറനൂറ് രൂപയുടെയും പോഷകാഹാര കിറ്റുകളാണ് വിതരണം ചെയ്തത്. ഇരു വിഭാഗങ്ങളിലുമായി പന്ത്രണ്ടു പേർ ആനുകൂല്യം കൈപ്പറ്റി.

First Paragraph Rugmini Regency (working)

buy and sell new

മെഡിക്കൽ കോളേജിൽ എച്ച്‌ഐവി ബാധിതർക്കായി പ്രവർത്തിക്കുന്ന എആർടി സെന്റർ വഴി വിഹാൻ എൻജിഒയാണ് അർഹരായവരെ കണ്ടെത്തിയത്. ഡിസ്ട്രിക്ട് ടിബി സെന്ററിലൂടെയാണ് ക്ഷയരോഗം ബാധിച്ച രോഗികളെ പോഷകാഹാര കിറ്റിനായി തിരഞ്ഞെടുക്കുന്നത്. 2015-16 മുതൽ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. എല്ലാ മാസവും പോഷകാഹാര സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് കിറ്റുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ ഉഷ നന്ദിനി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം പത്മിനി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശൻ, ജില്ലാ ക്ഷയരോഗ കേന്ദ്രം കൺസൾട്ടന്റ് ഡോ. പി സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ക്ഷയരോഗ ഓഫീസർ ഡോ. സുജ അലോഷ്യസ് സ്വാഗതവും ഡി ആർ ടി ബി കോർഡിനേറ്റർ കെ വി വിജീഷ് നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)