1000 by 319 pixels

എസ് എസ് എഫ് തൃശ്ശൂർ ജില്ലാ സാഹിത്യോത്സത്തിന് തുടക്കമായി

Star

ചെറുതുരുത്തി : എസ് എസ് എഫ് ഇരുപത്തിയാറാമത് തൃശ്ശൂർ ജില്ലാ സാഹിത്യോത്സവം കിള്ളിമംഗലം അൽ ഇർഷാദ് ക്യാംപസിൽ സമസ്ത തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 10 മണിക്ക് സ്വാഗതസംഘം ചെയർമാൻ എ.പി. പൂക്കോയ തങ്ങൾ പതാക ഉയർത്തലോടെ കുട്ടികളുടെ കലാ
പരിപാടികൾക്ക് തുടക്കം കുറിച്ചു. 9 വേദികളിലായി 9 ഡിവിഷനുകളിൽ നിന്നുള്ള ആയിരത്തി ഇരുന്നൂറിലധികം സർഗ്ഗ പ്രതിഭകൾ മത്സരങ്ങളില്‍ പങ്കെടുത്തു.. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. . വടക്കാഞ്ചേരി എം എൽ എ അനിൽ അക്കര മുഖ്യാതിഥിയായി.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅഫര്‍ സന്ദേശ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഐ എം കെ ഫൈസിക്ക് ജില്ലയുടെ ആദരവ് സമർപ്പിച്ചു. തുടർന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹിം എരുമപ്പെട്ടി അനുഗ്രഹ പ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം എസ് മുഹമ്മദ്, കേരള മുസ്ലിം ജമാഅത്ത് വടക്കാഞ്ചേരി സോൺ ഫിനാൻസ് സെക്രട്ടറി മൊയ്തു ഹാജി വി ഫൈവ് തുടങ്ങിയവർ അവാർഡ് ദാനം നടത്തി..

buy and sell new