ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റേതാണ് നടപടി.

പ്രിയങ്ക ഉള്‍പ്പടെയുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ആരംഭിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവര്‍ത്തകരെ വാഹനത്തിലേക്ക് കയറ്റിയത്.

’കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം. സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. അവര്‍ കര്‍ഷകരുടെ വയറ്റത്ത് ചവിട്ടുകയാണ്. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനാണ് അവര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത്.’ പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പതിനൊന്ന് മണിയോടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍ ഉള്‍പ്പടെയുളള നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. എ.ഐ.സി.സി. ഓഫീസില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

മാര്‍ച്ച് അക്ബര്‍ റോഡിലേക്ക് പ്രവേശിച്ചെങ്കിലും ബാരിക്കേഡ് നിരത്തി മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി രാഷ്ട്രപതിയെ കാണുന്നതിന് വേണ്ടി രാഷ്ട്രപതി ഭവനിലേക്ക് തിരിച്ചു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ അക്ബര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.

മാര്‍ച്ചിന് ഡല്‍ഹി പോലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30-നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. വിജയ് ചൗക്കില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാര്‍ച്ച് എ.ഐ.സി.സി. ആസ്ഥാനത്ത് നിന്ന് രണ്ട് ബസുകളിലായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് ചൗക്കിലേക്കെത്തി, ഇവിടെനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു പദ്ധതി.

കേരളത്തില്‍നിന്ന് ശശി തരൂര്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ടി.എന്‍. പ്രതാപന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് മാര്‍ച്ചില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോണ്‍ഗ്രസ് എം.പി.മാര്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.