പീഡനക്കേസിലെ പ്രതി സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

">

ചാവക്കാട്: പീഡനക്കേസിൽ റിമാൻഡിൽ ആയ പ്രതിയെ സബ്ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ഒരുമനയൂർ മൂന്നാംകല്ല് പരേതനായ രായം മരക്കാർ വീട്ടിൽ അബ്ദുവിൻെറ മകൻ ഉമർ ഖത്താബാണ് (29) മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഭവം. ജയിലിലെ സെല്ലിനകത്ത് തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ്. കഴിഞ്ഞ മാസം 25ന് വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ പീഡിപ്പിക്കുകയും പണവും ആഭരണവും തട്ടിയെന്ന പരാതിയിൽ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണ് ഇയാളെ കോടതി റിമാൻറിൽ അയച്ചത്. ഒരുമനയൂർ മൂന്നാം കല്ലിൽ ഓട്ടോ തൊഴിലാളിയായിരുന്നു. ജമീലയാണ് മാതാവ്. സഹോദരങ്ങൾ: അലി, ജാഫർ, റാഷി, ഖയ്യൂം, മക്ബൂൽ.

Leave a Reply

Your email address will not be published. Required fields are marked *

Sponsors