Madhavam header
Above Pot

മാധ്യമ സ്വാതന്ത്ര്യം; ദേശീയ മാധ്യമങ്ങൾ നിശബ്ദത വെടിയണം: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂര്‍ : ദേശീയ മുഖ്യധാര മാധ്യമങ്ങൾ മാധ്യമ സ്വാതന്ത്ര്യമെന്ന വിഷയത്തിൽ കുറ്റകരമായ നിശബ്ദത പാലിക്കുകയാണെന്ന് ഇത് വെടിയണമെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഭരണകൂട സംവിധാനങ്ങൾക്ക് കീഴ്‌പെട്ടത് കൊണ്ടാണ് കാശ്മീരിലെ പ്രത്യക്ഷ പ്രതിസന്ധിയിൽ പോലും ഇന്ത്യയിലെ വലിയ വിഭാഗം മാധ്യമങ്ങൾ നിശ്ബദരായത്. ഇന്ത്യൻ ഭരണകൂടത്തിന്റെ ചട്ടുകങ്ങളായി മാറിയിരിക്കുകയാണ് ഭൂരിഭാഗം മുഖ്യധാര മാധ്യമങ്ങളെന്നും മാധ്യമ സ്വാതന്ത്ര്യം നിരന്തര വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് കാശ്മീരിലെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ചത് ഇതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

zumba adv

Astrologer

മാധ്യമ സ്വാതന്ത്ര്യമെന്നത് പൊതുജനങ്ങളുടെ ആവശ്യമായി മാറിയ സ്ഥിതിയാണിപ്പോഴുളളതെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി കേരള പത്രപ്രവർത്തക യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മാധ്യമ സ്വാതന്ത്ര്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി എസ് സുനിൽകുമാർ.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. കാശ്മീരി ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ മുഖ്യപ്രഭാഷണം നടത്തി. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് മോഡറേറ്ററായി.

ഭരണകൂടം അവരുടെ താൽപര്യ സംരക്ഷണത്തിനുതുകം വിധം പൊതുസമ്മതി തീർക്കാൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു. ഏതാണ് സത്യം ഏതാണ് മിഥ്യയെന്ന് തിരിച്ചറിയാത്ത കാലത്താണ് പൊതുജീവിതം മുന്നോട്ടു പോകുന്നത്. അത് വ്യക്തമാക്കാതെയാണ് മാധ്യമങ്ങളുടെ നിശ്ബദത അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുന്നതാണ് കാശ്മീരിലെ പത്രപ്രവർത്തകരുടെ പ്രശ്‌നങ്ങളൊന്നും നിശ്ബദതയെന്നും നേരിടെണ്ടിവരുന്ന വിചിത്രവസ്ഥയാണ് കാശ്മീരിലെ മാധ്യമേഖല നേരിടുന്നതെന്നും ചർച്ച നയിച്ച പ്രമുഖ മാധ്യമപ്രവർത്തകർ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിനായി പൊതുസമൂഹമാകെ മുന്നോട്ട് വരേണ്ട സാഹചര്യമാണ് ഇന്ത്യയിലുളളതെന്നും മാധ്യമപ്രവർത്തനവും ഏക സിവിൽ കോഡ് രീതിയിലേക്ക് മാറ്റപ്പെടുന്ന രീതിയാണിപ്പോഴത്തേതെന്നും ചർച്ചയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകനായ സി നാരായണൻ അഭിപ്രായപ്പെട്ടു. തൃശൂർ പ്രസ് ക്ലബ് സെക്രട്ടറി എം വി വിനീത സ്വാഗതവും കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ മാധ്യമ സ്വാതന്ത്ര്യസംഗമം കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Vadasheri Footer