Header 1 vadesheri (working)

ചാവക്കാട് പ്രസ് ഫോറത്തിന്റെ ക്രിസ്മസ് ,പുതുവത്സര ആഘോഷം എം എൽ എ ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ചാവക്കാട്: നാടിനും നാട്ടുകാര്‍ക്കുമൊപ്പം നില്‍ക്കുകയും സമൂഹത്തിലെ ആശാസ്യകരമല്ലാത്ത പ്രണതകളെ ചെറുക്കുകയും ചെയ്യുന്നതില്‍ പ്രസ്‌ഫോറം നടത്തുന്ന സേവനം മാതൃകാപരമാണെന്ന് എന്‍ കെ അക്ബര്‍ എം എല്‍ എ പറഞ്ഞു. ചാവക്കാട് പ്രസ്‌ഫോറത്തിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.

First Paragraph Rugmini Regency (working)

പ്രസ്‌ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ. കേക്കു മുറിച്ച്  അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. വ്യവസായി എച്ച്.എസ്.നാസര്‍ മുഖ്യതിഥിയായി. പ്രസ്‌ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ടി ബി. ജയപ്രകാശ്, ശിവജി നാരായണൻ , ഷെക്കീല്‍,  പി.വി.മുനേഷ് എന്നിവര്‍ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)

ജനറല്‍ സെക്രട്ടറി ജോഫി ചൊവ്വന്നൂര്‍ സ്വാഗതവും ക്ലീറ്റസ് ചുങ്കത്ത് നന്ദിയും പറഞ്ഞു.  കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന പ്രസ് ഫോറം ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായും വാര്‍ത്തസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും സംഘാടകര്‍ അറിയിച്ചു.