Header 1 = sarovaram
Above Pot

ഗുരുവായൂരിൽ പ്രതിഭ സംഗമം സ്പീക്കർ എം ബി രാജേഷ് ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഇന്ത്യയിൽ ഇത്തവണ പരീക്ഷയെഴുത്തി ജയിച്ച വിദ്യാർത്ഥി സമൂഹമാണ് കേരളത്തിലേത് എന്ന് സ്പീക്കർ എം ബി രാജേഷ് .അവർ മഹാമാരിയെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഗുരുവായൂർ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ചവർക്കും.മറ്റു മണ്ഡലങ്ങളിൽ പഠിച്ച ഗുരുവായൂർ നിവാസികൾക്കു മായി ന് എൻ കെ അക്ബർ എം എൽ എ ഏർപ്പെടുത്തിയ പുരസ്കാരം നൽകുന്ന പ്രതിഭ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്‌പീക്കർ .

Astrologer

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും , 100% വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കും എൻ കെ അക്ബർ എം എൽ എ ഏർപ്പെടുത്തിയ പുരസ്കാരം നൽകുന്ന പ്രതിഭ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്‌പീക്കർ .


.
ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ എം എൽ എ എൻ. കെ. അക്ബർ അധ്യക്ഷത വഹിച്ചു ഗുരുവായൂർ നഗരസഭ ചെയർമാൻ . എം കൃഷ്ണദാസ് സ്വാഗതവും വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് നന്ദിയും പറഞ്ഞു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി. സുരേന്ദ്രൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ജാസ്മിൻ ഷഹീർ, ടി ടി ശിവദാസൻ, ഹാരിസ് ബാബു, കെ പി ഉദയൻ, എ എസ് മനോജ്‌, ഹനീഫ് ചാവക്കാട്, ലാസർ പേരകം, സൈതാലികുട്ടി എന്നിവർ പങ്കെടുത്തു

Vadasheri Footer