തൃശൂര്‍ ലോകസഭാമണ്ഡലം: തിങ്കളാഴ്ച പത്രിക നല്‍കിയത് പ്രതാപൻ അടക്കം മൂന്ന് പേര്‍
തൃശൂർ : തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ 3 സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപന്‍, സി.പി.ഐ.എം.എല്‍. റെഡ് സ്റ്റാറിലെ എന്‍.ഡി. വേണു, ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ നിഖില്‍ ടി.സി. എന്നിവരാണ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് പത്രികയാണ് ടി.എന്‍. പ്രതാപന്‍ സമര്‍പ്പിച്ചത്.
മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍, മുന്‍സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ സ്പീക്കര്‍ തോമസ് ഉണ്ണിയാടൻ , സി.എച്ച്. റഷീദ് എന്നിവര്‍ ടി.എന്‍. പ്രതാപനൊപ്പം പത്രിക നല്‍കാനെത്തി. കെ. ശിവരാമന്‍, സലിം ദിവാകരന്‍, സജിമോന്‍ തുടങ്ങിയവര്‍ എന്‍.ഡി. വേണുവിനൊപ്പം ഉണ്ടായിരുന്നു. അഡ്വ. പി.കെ. നാരായണന്‍, പി.വി. അയ്യപ്പന്‍, വി.സി. ഉണ്ണികൃഷ്ണന്‍, ജോബിഷ് ബാലുശ്ശേരി എന്നിവര്‍ നിഖില്‍ ടി.സി.ക്കൊപ്പം പത്രിക നല്‍കാനെത്തി. പത്രികാ സമര്‍പ്പണത്തിന്ശേഷം സ്ഥാനാര്‍ഥികള്‍ കളക്ട്രേറ്റ് വളപ്പില്‍ വൃക്ഷത്തൈ നട്ടു.