Madhavam header
Above Pot

ഗുരുവായൂരിലെ പ്രസാദം പദ്ധതിയുടെ ഉൽഘാടനം വെള്ളിയാഴ്ച

Astrologer

ഗുരുവായൂർ : കേന്ദ്ര സര്ക്കാരിന്റെ പ്രസാദം പദ്ധതിയിൽ നിർമിച്ച ദേവസ്വത്തിന്റെ ബഹു നില വാഹന പാർക്കിങ് സമുച്ചയവും നഗര സഭയുടെ അമിനിറ്റി സെന്ററും വെള്ളിയാഴ്‌ച കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ഉൽഘാടനം ചെയ്യും , ഉച്ചക്ക് 12 ന് തെക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും .

ടി എൻ പ്രതാപൻ എം പി , എം എൽ എ കെ വി അബ്ദുൾ ഖാദർ , നഗര സഭ അധ്യക്ഷൻ എം കൃഷ്ണ ദാസ് ,ദേവസ്വം ചെയർ മാൻ അഡ്വ മി ബി മോഹൻദാസ് , നഗര സഭ വൈസ് ചെയർ പേഴ്സൺ അനിഷ്‌മ , ടൂറിസം പ്രിൻ സിപ്പ ൽ സെക്രട്ടറി റാണി ജോർജ് ,ദേവസ്വം കമ്മീഷണർ പി വേണുഗോപാൽ , ടൂറിസം ഡയറക്റർ വി ടി കൃഷ്ണ തേജ , ദേവസ്വം ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും

Vadasheri Footer