Post Header (woking) vadesheri

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

Above Post Pazhidam (working)

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനുനേരെ ഡല്‍ഹി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വിഡി സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് ഡീന്‍ കുര്യാക്കോസിനെ കയ്യേറ്റം ചെയ്തു. റോഡിലൂടെ വലിച്ചിഴച്ച ശേഷം അദ്ദേഹത്തെ അറസ്റ്റു ചെയ്തു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം. ഇതിന്റെ ഭാഗമായി ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രതിഷേധക്കാരെ പൊലീസ് വലയം ചെയ്തു. രാഹുല്‍ ഗാന്ധിയെ ഉള്‍പ്പടെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം. മന്ത്രി പിസി വിഷണുനാഥ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് വാഹനത്തിനകത്തുവെച്ച് ഉദ്യോഗസ്ഥർ തന്നെ മൃഗീയമായി കൈയേറ്റംചെയ്‌തെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു.

മന്ത്രിയാണെന്ന് പറഞ്ഞിട്ടും പോലീസ് കേൾക്കാൻ തയ്യാറായില്ലെന്നും പി.സി. വിഷ്ണുനാഥിനെ ക്രൂരമായി വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് മാറ്റിയതെന്നും കോൺഗ്രസ് ആരോപിച്ചു.

ഇതിനിടെ അനുരഞ്ജന ശ്രമവുമായി പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമര സ്ഥലതെത്തി രാഹുലുമായി ചർച്ച നടത്തി. എന്നാൽ സമരം അവസാനിപ്പിക്കണമെന്ന നിർദേശത്തിന് വഴങ്ങാൻ രാഹുൽ തയാറായില്ല. പ്രശ്നം രൂക്ഷമാകുന്നത് ഒഴിവാക്കാനായി വിഷയത്തിൽ പാർലമെൻറിൽ ചർച്ചക്ക് സർക്കാർ വഴങ്ങിയേക്കുമെന്ന സൂചനകളുണ്ടെങ്കിലും സമരമുഖം കൂടുതൽ കടുപ്പിച്ച് കൂടുതൽ കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും സ്ഥലത്ത് എത്തുന്നുണ്ട്.

First Paragraph Jitesh panikar (working)

ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദ്യാഭ്യാസമമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് മറുപടി ചോദിച്ചാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ മാച്ച് നടത്തുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ, ഒരുചര്‍ച്ചയ്‌ക്കോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം സിജെപി നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.സി.ജെ.പി. നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആര്‍.എം.എല്‍. ആശുപത്രിയിലെത്തി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റിലും പ്രതിപക്ഷം ശക്തമായി ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രതിഷേധം

ഒരുവശത്ത് ചർച്ച നടത്തുകയും മറുവശത്ത് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ ലാത്തിവീശുകയുമാണ് സർക്കാർ ചെയ്തതെന്ന് കോക്ക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആരോപിച്ചു.സർക്കാർ ഞങ്ങളുടെ സമയം വെറുതെ കളഞ്ഞു. ചർച്ചയ്ക്കായി പ്രതിനിധി സംഘത്തെ ക്ഷണിച്ച് വരുത്തി അവരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സിജെപി പ്രതിനിധികളായ അശുതോഷ് റാങ്കയും സൗരവ് ദാസും ഒരു തരത്തിൽ ജെപി നഡ്ഡയുടെ വസതിയിൽ വീട്ടുതടങ്കലിൽ കഴിയുന്ന അവസ്ഥയിലായിരുന്നു,” – അഭിജിത് ദീപ്കെ പറഞ്ഞു.

അതേസമയം പൊലീസ് നടപടിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബങ്ങൾ വ്യക്തമാക്കി. കുട്ടികളുമായി ബന്ധപ്പെടാൻ സാധിക്കാത്തത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ, സമരം ചെയ്തവരുടെ മേൽ വ്യാജ കേസുകൾ ചുമത്താൻ സാധ്യതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.