Header Aryabhvavan

കാനത്തിനെതിരെ പോസ്റ്റർ ഒട്ടിച്ചത് പാർട്ടിക്കാർ തന്നെ , രണ്ടു പേർ അറസ്റ്റിൽ

Above article- 1

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമടക്കം രണ്ട് പേർ അറസ്റ്റിൽ. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഉൾപ്പെട്ട കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

new consultancy

Astrologer

കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിൽ കാനത്തിനെതിരെയുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ നോർത്ത് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കാർ ഉടമയായ അമ്പലപ്പുഴ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാർ സുഹൃത്ത് കൊണ്ടുപോയതാണെന്നും കാർ ഉടമ പൊലീസിന് മൊഴി നൽകി. നാലംഗസംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്.

buy and sell new

Vadasheri Footer