
ചാവക്കാട് : രോഗമില്ലത്ത നാലു വയസ്സുകാരന് എച്ച്.ഐ.വിയെന്ന് രക്ത പരിശോധന റിപ്പോർട്ട് നൽകിയ.അനധികൃതമായി പ്രവർത്തിക്കുന്ന ചാവക്കാട് കോഴിക്കുളങ്ങരയിലെ മഹാലക്ഷ്മി ലാബിനെതിനെ വിശദമായ അന്വോഷണം നടത്തിനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ തൃശ്ശൂർ ജില്ല ജോയിൻ സെക്രട്ടറി ജാഫർ കുറ്റിലക്കടവ് ചാവക്കാട് നഗരസഭ സെക്രട്ടറിക്കുo , ആരോഗ്യ വകുപ്പിനും പരാതി നൽകി..
കഴിഞ്ഞ ദിവസമാണ് ത്വക്ക് രോഗത്തെ തുടര്‍ന്ന് നാലര വയസുള്ള മകനുമായി കൊടുങ്ങല്ലൂര്‍ കരുപടന്ന സ്വദേശി തെരുവില്‍ സലീം ചാവക്കാട് കോഴിക്കുളങ്ങരയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ക്ലിനിക്കിന് സമീപത്തെ മഹാലക്ഷ്മി കംപ്യൂട്ടറൈസ്ഡ് ക്ലിനിക്കല്‍ ലാബില്‍ കുട്ടിയുടെ ആര്‍.ബി.എസ്, എച്ച്.ഐ.വി. എന്നിവയുടെ പരിശോധനക്ക് ഡോക്ടര്‍ നിര്‍ദേശിച്ചു.പെട്ടെന്ന് ഫലം കിട്ടുമെന്ന് പറഞ്ഞാണ് ഡോക്ടര്‍ ഈ ലാബിലേക്ക് തങ്ങളെ പറഞ്ഞയച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.ലാബില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് എച്ച്.ഐ.വി.രോഗബാധയുടെ സൂചനകളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ലാബ് റിപ്പോര്‍ട്ട് കണ്ട ഡോക്ടറും ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളോടു വെളിപ്പെടുത്തി.തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക് ആശുപത്രിയിലെ നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ടും പരിശോധന നടത്തി.

എന്നാല്‍ രണ്ടിടത്തും എച്ച്.ഐ.വി. നെഗറ്റീവ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതേ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ കോഴിക്കുളങ്ങരയിലെ മഹാലക്ഷ്മി ലാബിലെത്തി ലാബ് ഉടമയോടു മറ്റ് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയെകുറിച്ചും റിപ്പോര്‍ട്ടിനെ കുറിച്ചും പറഞ്ഞു.എന്നാല്‍ ലാബ് ഉടമ കുട്ടിക്ക് എച്ച്.ഐ.വി. പോസിറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബില്‍ നടത്തിയ പരിശോധന ഫലത്തില്‍ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
