Header 1 = sarovaram
Above Pot

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

p>തിരുവനന്തപുരം പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബിഹാര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. 

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, കരമന അഷ്‌റഫ് മൗലവി എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന തുടരുകയാണ്. 

Astrologer

10.30-ഓടെ കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി. ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ വിവരമറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അഷ്‌റഫ് മൗലവിയുടെ വീട്ടില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യം കടലാസില്‍ എഴുതിനല്‍കണമെന്ന് പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് കടലാസില്‍ എഴുതിനല്‍കിയതിന് ശേഷമാണ് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കിടയിലൂടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ മടങ്ങിയത്. 

എളമരത്തിന്റെ വീട്ടില്‍നിന്ന് ഒരു ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തതായും സൂചനയുണ്ട്. 

പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി.യുടെ പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇ.ഡി. പുറത്തുവിട്ടിട്ടില്ല

Vadasheri Footer