728-90

ഗുരുവായൂരിൽ നാല് പോലീസുകാരടക്കം 23 പേർക്ക് കൂടി കോവിഡ്

Star

ഗുരുവായൂര്‍ : നഗരസഭ പരിധിയില്‍ നാല് പോലീസുകാരടക്കം 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.അര്‍ബന്‍ സോണില്‍ 13 പേരും തൈക്കാട് സോണില്‍ ഒമ്പതും പൂക്കോട് സോണില്‍ ഒരാളുമാണ് രോഗബാധിതരായത്. ടെമ്പിള്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനും നഗരസഭ അഗതി മന്ദിരത്തിലെ അന്തേവാസിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഗതി മന്ദിരത്തിലെ അന്തേവാസികളും ജീവനക്കാരുമടക്കം 45 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കാലൊടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി തിരിച്ചെത്തിയതായിരുന്നു അന്തേവാസി. ഇവരുടെ കൂടെ നിന്നിരുന്ന സ്ത്രീക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.