Post Header (woking) vadesheri

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം സ്റ്റാൾ തുറന്നു

Above Post Pazhidam (working)

തൃശൂർ : തൃശൂർ പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വം സ്റ്റാൾ പ്രവർത്തനം തുടങ്ങി. ഇന്നു രാവിലെ 10.30 ന് പി.ബാലചന്ദ്രൻ എം എൽ എ യാണ് പ്രദർശന സ്റ്റാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, തൃശൂർപൂരം പ്രദർശന സംഘാടക സമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം മ്യൂസിയത്തിലെ അപൂർവ്വ ശിൽപങ്ങൾ, താളിയോല ഗ്രന്ഥങ്ങൾ, കൃഷ്ണനാട്ടം കളിക്കോപ്പുകൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്

Ambiswami restaurant