
” പൂന്താനംഅദ്വൈതത്തെ സാമാന്യവത്കരിച്ച മഹാകവി “: സി. രാധാകൃഷ്ണൻ

ഗുരുവായൂർ : അദ്വൈതത്തെ സാമാന്യ വത്കരിച്ച മഹാകവിയാണ് പൂന്താനം എന്ന് പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷ ഭാഗമായുള്ള സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന
കാവ്യഭാഷ സൃഷ്ടിക്കാൻ പൂന്താനത്തിനു സാധിച്ചു – രാധാകൃഷ്ണൻ പറഞ്ഞു

പൂന്താനത്തിന്റെ ഭക്തി ഏകാഗ്രത ആണെന്ന് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച ഡോ.പി.മുരളി അഭിപ്രായപ്പെട്ടു.. മാനവ പക്ഷത്തിനായി സമചിത്തതയോടെ പ്രവർത്തിക്കാൻ പൂന്താനത്തിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പൂന്താനത്തിന്കവിതയും ജീവിതവും, ഒന്നായിരുന്നുവെന്ന് പൂന്താനം കൃതികളിലെ സാമൂഹ്യ വിമർശനം എന്ന പ്രബന്ധം അവതരിപ്പിച്ച ഡോ.സുപ്രിയ അഭിപ്രായപ്പെട്ടു.
പൂന്താനത്തിന്റെ നിരീക്ഷണം എപ്പോഴും മനുഷ്യനിലേക്ക് ആയിരുന്നു. സംശുദ്ധമായ ജീവിതത്തെ ഭക്തിയോടെ കണ്ട കവി ആയിരുന്നു പൂന്താനം എന്നും ഡോ സുപ്രിയ അഭിപ്രായപ്പെട്ടു.
സെമിനാറിൽ ദേവസ്വം വേദ- സംസ്കാര പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി മോഡറേറ്ററായി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് എന്നിവർ സന്നിഹിതരായി
