Header 1 = sarovaram
Above Pot

പൊന്നാനിയിൽ നാടോടി സംഘം മയിലിനെ കൊന്ന് കറിവെച്ചു.

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ അറസ്റ്റ് ചെയ്തു.

Astrologer

രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടിട്ടുണ്ട്. ഭക്ഷണത്തിനായി തയ്യാറാക്കിയ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. പൊന്നാനി ബിയ്യം ഭാഗത്ത് രണ്ട് മയിലുകളെ നാട്ടുകാര്‍ പതിവായി കണ്ടിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്.

Vadasheri Footer