Header 1 vadesheri (working)

ഓട്ടോ ഡ്രൈവറെ കൊള്ളയടിച്ച പൊള്ളോക്ക് എന്ന ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട്: ഓട്ടോ റിക്ഷ തടഞ്ഞു ഡ്രൈവറെ കൊള്ളയടിച്ച പൊള്ളോക്ക് എന്ന ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു ചാവക്കാട് തെക്കഞ്ചേരി ഒറ്റ തെങ്ങിൽ താമസിക്കുന്ന നമ്പിശ്ശേരി വീട്ടിൽ പൊള്ളോക്ക് എന്നറിയപ്പെടുന്ന ഷഹീറി(32)നെയാണ്‌ ചാവക്കാട് എസ് എച്ച് ഒ.അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

First Paragraph Rugmini Regency (working)

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘത്തിന്റെ അംഗവും മണത്തല സ്വദേശി ഷാജിയുടെ ഓട്ടോറിക്ഷ തടഞ്ഞു നിറുത്തി പണവും,മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്. ചാവക്കാട് സെന്ററിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഷാജി ഓട്ടം കഴിഞ്ഞു മടങ്ങുമ്പോഴാണ് പ്രതി ഓട്ടോറിക്ഷ തടഞ്ഞു നിർത്തി,.ഓട്ടോറിക്ഷയുടെ താക്കോൽ ഊരിയെടുത്ത്,ഫോണും,പണവും കവർന്ന ശേഷം ഷാജിയെ ഭീഷണിപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

ഷാജി ചാവക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന്
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഒറ്റ തെങ്ങിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ എസ്.ഐ. യു.കെ.ഷാജഹാൻ,സിപിഒ മാരായ ശരത്ത്,വിപിൻ എന്നിവരടങ്ങിയ സംഘം ഇയാളെ പിടികൂടുകയായിരുന്നു.ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ട ഇയാൾക്കെതിരെ വധശ്രമം, ആശുപത്രി ആക്രമണം, വീടുകൾ കേന്ദ്രികരിച്ച് മോഷണം തുടങ്ങി 12 കേസുകൾ നിലവിലുണ്ട്

Second Paragraph  Amabdi Hadicrafts (working)