Post Header (woking) vadesheri

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസ് വിളക്ക് ശനിയാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കാഘോഷത്തിൻ്റെ ഭാഗമായി നാളെ പോലീസ് വിളക്ക്. രാവിലെ കാഴ്ചശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിലാകും മേളം .വൈകീട്ട് ഡബിൾ തായമ്പകയും അരങ്ങേറും

Ambiswami restaurant

മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന സാസ്ക്കാരിക സായാഹ്നം ജില്ലാ പോലീസ് മേധാവി ആർ ആദിത്യ ഉൽഘാടനം ചെയ്യും ജി പൂങ്കുഴലി ഐ പി എസ് മുഖ്യാതിഥി ആകും ഗുരുവായൂർ എ സി പി കെ ജി സുരേഷ് , ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ സി ഐ പ്രേമാനന്ദകൃഷ്ണൻ എന്നിവർ സംസാരിക്കും

Second Paragraph  Rugmini (working)

തുടർന്ന് . പോലീസ് ഉദ്യോഗസ്ഥരുടെ പുല്ലാങ്കുഴൽ കച്ചേരി, പോലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, മണലൂർ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ, പോലീസ് ഉദ്യോഗസ്ഥർ നയിക്കുന്ന ഭക്തി ഗാനമേള എന്നിവയുമുണ്ടാകും.