Header 1 vadesheri (working)

ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്ക് ചാവക്കാട് പോലിസ് വക മാസ്കും ,കയ്യുറകളും

Above Post Pazhidam (working)

ചാവക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ചാവക്കാട് ജനമൈത്രി പോലീസ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന കയ്യുറകളും മാസ്ക്കും വിതരണം ചെയ്തു. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളി വിതരണോദ്ഘാടനം നിർവഹിച്ചു.  എസ്.ഐ യു കെ ഷാജഹാൻ, എ.എസ്.ഐ സജിത്ത്, സീനിയർ സി.പി.ഒ എം.എ ജിജി, സി.പി.ഒമാരായ അഖിൽ ജോബ്, മിഥുൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ബീച്ചിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ചാവക്കാട് ജനമൈത്രി പോലീസ് ഗ്ലൗസും മാസ്ക്കും വിതരണം ചെയ്തിരുന്നു.

First Paragraph Rugmini Regency (working)