ആംബുലന്‍സുകളുടെ അനാവശ്യ വേഗതക്കെതിരെ കർശന നടപടി :  ചാവക്കാട് പോലീസ്

">

ചാവക്കാട് : ആംബുലന്‍സുകളുടെ അനാവശ്യ വേഗതക്ക് കർശന നടപടിഎടുക്കുമെന്ന് പോലീസ് . ചാവക്കാട് പോലീസ് വിളിച്ചു ചേര്‍ത്ത ആംബുലന്‍സ് സംഘടനകളുടെയും ആശുപത്രി ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും യോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.വര്‍ദ്ധിച്ചുവരുന്ന ആംബുലന്‍സ് അപകടങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് ചാവക്കാട് എസ് ഐ അബ്ദുല്‍ ഹക്കീം യോഗം വിളിച്ചുചേര്‍ത്തത്. അപകടകരമല്ലാത്ത കേസുകള്‍ക്കു പോലും സൈറന്‍ മുഴക്കി അമിത വേഗതയില്‍ പായുന്ന ആംബുലന്‍സുകള്‍ക്ക് ഇനി മുതല്‍ പിടി വിഴും.

കേസുകളുമായി പോകുന്ന ആംബുലന്‍സുകള്‍ ആശുപത്രിയില്‍ എത്തിയാല്‍ ചാവക്കാട് പോലീസിന്റെ വാഡ്‌സപ്പ് നമ്പറില്‍ അപകടങ്ങളുടെ വിവരങ്ങള്‍ നല്‍കണം. അമിത വേഗതയില്‍ പോകുന്ന ആംബുലന്‍സിലെ കേസുകളുടെ അവസ്ഥ പോലീസ് ആശുപത്രികളില്‍ അന്വേഷിക്കും പരിക്കുകള്‍ നിസാരമാണങ്കില്‍ അമിതവേഗതയില്‍ പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെയും സ്ഥാപനത്തിനെതിരെയും നടപടിഎടുക്കും.

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹനങ്ങളുടെ രേഖകള്‍, കണ്ടീഷന്‍, എന്നിവ സ്‌റ്റേഷനില്‍ ഹാജരാ ക്കുന്നതിനും, റോഡില്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട.് നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ മേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും .സ്‌കൂള്‍ പരിസരങ്ങളിലും, ടൗണുകളിലും, മറ്റും പരമാവധി സ്പീഡ്‌നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയയിട്ടുണ്ട്.

രണ്ടു ആശുപത്രികളിലായി 12 ഓളം ആംബുലന്‍സുകള്‍ ചാവക്കാട് മേഖലയില്‍ സര്‍വീസ് നടത്തുന്നുണ്ട.്  എസ് ഐ എ സി അബ്ദുല്‍ ഹക്കീം, എ എസ് ഐ വിന്‍സന്‍ ചെറിയാന്‍, സീനിയര്‍ സി പി ഒ മാരായ ജിജി, എസ് അബ്ദുല്‍ സലാം, സി പി ഒ ഹാഷിഷ,് തുടങ്ങി രാജ ആശുപത്രി, ഹയാത്ത് ആശുപത്രി, ടോട്ടല്‍കെയര്‍, വൈലഫ് കെയര്‍, ലാസിനോ, കീപീ, നബവി, ആംബുലന്‍സ് സര്‍വീസുകളുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors