Header 1 = sarovaram
Above Pot

തിമില വാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

കൊച്ചി: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചവാദ്യരംഗത്ത് തിമില വിദഗ്ദ്ധരില്‍ പ്രഥമഗണനീയനായ കലാകാരനായിരുന്നു.

തിമിലയില്‍ ഏറെ ശിശ്യന്മാര്‍ മാരാര്‍ക്കുണ്ട്. തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തില്‍ ജനിച്ചു. കേരള കലാമണ്ഡലത്തിലെ തിമില പരിശീലനത്തിനുള്ള ആദ്യബാച്ചില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കലാമണ്ഡലത്തില്‍ അരങ്ങേറ്റം കഴിഞ്ഞ് പല്ലാവൂര്‍ സഹോദരന്‍മാര്‍ക്കു കീഴില്‍ രണ്ടുവര്‍ഷത്തെ അധിക പരിശീലനം നേടി.

Astrologer

1972 മുതല്‍ തൃശൂര്‍ പൂരം മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ പങ്കെടുത്തു. മഠത്തില്‍ വരവ് പഞ്ചവാദ്യം ഒന്നര പതിറ്റാണ്ടോളം അരങ്ങേറിയത് അന്നമനട പരമേശ്വര മാരാരുടെ നേതൃത്വത്തിലാണ്. വര്ഷങ്ങളായി ഗുരുവായൂർ  ക്ഷേത്രത്തിലെ  ഉത്സവത്തിന്  പഞ്ചവാദ്യത്തിന്  പ്രാമാണ്യം  വഹിച്ചിരുന്നതും അദ്ദേഹമാണ്

കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, പല്ലാവൂര്‍ പുരസ്‌കാരം, എ.എന്‍ നമ്പീശന്‍ സ്മാരക പുരസ്‌കാരം, ഗുരുവായൂരപ്പന്‍ സ്മാരക പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

Vadasheri Footer