
പോക്‌സോ , യുവാവിന് 38 വര്‍ഷം കഠിന തടവും പിഴയും

ചാവക്കാട്: പതിമൂന്നുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി പല തവണ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് 38 വര്‍ഷം കഠിനതടവും 96,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം 19 മാസവും അഞ്ച് ദിവസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുകയില്‍നിന്ന് 50,000 രൂപ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

വെങ്കിടങ്ങ് പാടൂര്‍ ഇടിയഞ്ചിറ വെട്ടേക്കാട്ട് വീട്ടില്‍ നവീന്‍ കൃഷ്ണ(19) യെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പല ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കുട്ടിയുടെ പിതാവ് പാവറട്ടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്എച്ച്ഒ. എം.കെ.രമേഷ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.