Post Header (woking) vadesheri

വിദ്യാർത്ഥിനിയോട് ബസ്സിൽ അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമാര്യാദയായി പെരുമാറിയ ബസ് ക്ലീനറെ പോക്‌സോ നിയമ പ്രകാരം ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി വെമ്പേനാട് അറക്കല്‍ വീട്ടില്‍ ജോബി (39) യെയാണ് അറസ്റ്റ് ചെയ്തത്.

Ambiswami restaurant

ബുധനാഴ്ച വൈകിട്ട് ഗുരുവായൂരില്‍ നിന്നും ചാവക്കാട്ടേക്ക് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് സംഗീത എന്ന സ്വകാര്യ ബസ്സിലെ ക്ലീനറായ ജോബി അപമര്യാദയായി പെരുമാറിയിരുന്നു.ചാവക്കാട് ബസ്സ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥിനി ബസ്സില്‍ നിന്നും ഇറങ്ങുന്ന സമയം പ്രതി കുട്ടിയുടെ ബാഗില്‍ പിടിച്ചു വലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

Second Paragraph  Rugmini (working)

ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ് സെല്‍വരാജ്, എസ്.ഐ മാരായ എസ്. സിനോജ് , എ. എം.യാസിര്‍, എ.എസ് ഐ. എസ് ശ്രീരാജ്, വനിത പോലീസ് ഉദ്യോഗസ്ഥരായ ഷൗജത് , സൗദാമിനി, സി. പി. ഒ.മാരായ ജെ വി പ്രദീപ് , വി രാജേഷ് ,കെ. സി.ബിനീഷ് ,എസ്.ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Third paragraph