പോക്‌സോ കേസിലെ പ്രതിക്ക് ഏഴ് വർഷം തടവും 45,000 രൂപ പിഴയും
കുന്നംകുളം : സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലൈംഗിക ചേഷ്ഠകള്‍ കാട്ടി പത്തു വയസുകാരിയായ പെൺകുട്ടിയെ അപമാനിച്ച കേസില്‍, പ്രതിയ്ക്ക് 7-വര്‍ഷം കഠിന തടവ്. കൂടാതെ 45,000/ രൂപ പിഴയും നൽകണമെന്ന് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചു. ഏങ്ങണ്ടിയൂര്‍ കുറുമ്പൂര്‍ വീട്ടില്‍ ശരതിനെ (24) യാണ് പോക്‌സോ കോടതി ജഡ്ജ് കെ.എസ്. ഷിബു കുറ്റക്കാരനാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. 2019-ല്‍ വാടാനപ്പള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതിയെ അറസ്റ്റ് ചെയ്തത്
3-വകുപ്പുകളിലായി 7-വര്‍ഷം കഠിന തടവും, 45000/ രൂപ പിഴയുമാണ് ശിക്ഷാ വിധി. 10-വയസ്സുകാരിയായ പെണ്‍കുട്ടിയെ മദ്രസയിൽ പോകുന്ന സമയത്ത് വീടിനടുത്തുളള വഴിയില്‍ വച്ച് പ്രതി അശ്ലീല ചുവയോടെ പെരുമാറുകും, ലൈംഗികചേഷ്ടകള്‍ കാണിച്ച് അപമനിയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വക്കേറ്റ് കെ.എസ്. ബിനോയ് ഹാജരായി. 14-സാക്ഷികളെ വിസ്തരിക്കുകയും, 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
2019-വര്‍ഷത്തില്‍ നടന്ന സംഭവത്തില്‍ വാടാനപ്പിളളി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബിജോയ് ആണ് കേസ് അന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വാടാനപ്പിളളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പി. ഗിരീശന്‍. സി.ഡി. ധനീഷ്.എന്നിവരും ഹാജരായിരുന്നു