പോക്സോ കേസിൽ മധ്യവയസ്കന് ജീവ പര്യന്തവും , 13 വർഷം കഠിന തടവും
ഗുരുവായൂര്‍ : കൗമാര കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗീക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും, കൂടാതെ 13 വര്‍ഷം കഠിനതടവും, 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമപ്പെട്ടി സ്വദേശി ശിവനെ (50)യാണ്, കുന്ദംകുളം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. 12 വയസ്സുകാരിയായ പെണ്‍കുട്ടി അഛന്റെ വീട്ടില്‍ നില്‍ക്കാന്‍ വന്നപ്പോള്‍, വീട്ടില്‍ അതിക്രമിച്ചു കയറി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീക ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
എരുമപ്പെട്ടി പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ജോസ്, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസ്, എരുമപ്പെട്ടി പോലീസ് ഇന്‍സ്പെക്ടരായിരുന്ന രാജേഷ് കെ. മേനോന്‍, സി.ആര്‍. സന്തോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളെ വിസ്ത രി രിക്കുകയും, രേഖകളും, തൊണ്ടിമുതലും, ശാസ്ത്രീയ തെളിവുകളും പരിശോധിച്ച കേസില്‍, പ്രോസിക്യുഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.എസ്. ബിനോയിയും ഹാജരാ യി. പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഡ്വ: അമൃത,അഡ്വ: അനുഷ, അഡ്വ: സഫ്‌ന എന്നിവരും ഹാജരായി.