Header 1 = sarovaram
Above Pot

ചെമ്പൈ സംഗീതോത്സവം, ഇത് വരെ സംഗീതാർച്ചന നടത്തിയത് 1725 പേർ.

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ ത്തിൽ വ്യാഴാഴ്ച അർദ്ധ രാത്രി പിന്നിട്ടപ്പോൾ ഇത് വരെ 1725 പേർ സംഗീതാർച്ചന നടത്തി 198 പേരാണ് വ്യാഴാഴ്ച മാത്രം സംഗീതാർച്ചന നടത്തിയത് വൈകീട്ട് നടക്കുന്ന വിശേഷാൽ കച്ചേരിയിൽ ആദ്യ സംഗീതാർച്ചന ഡോ : കെ ആർ ശ്യാമയുടേതായിരുന്നു .തുളസീ വനം കൃതിയിൽ ശ്രീ രഞ്ജിനി രാഗത്തിലെ ശ്രീ ഗണനാഥo അശ്രയേ (ആദി താളം ) ആലപിച്ചാണ് സംഗീതാർച്ചനക്ക് തുടക്കം കുറിച്ചത് . തുടർന്ന് സാരംഗ രാഗത്തിൽ വരുമോ നിൻ കരുണാ കടാക്ഷം ( സി എസ് കൃഷ്ണയ്യർ കൃതി, ഖണ്ഡ ചാപ് താളം ),ഊത്തുകാട് വെങ്കട സുബ്ബയ്യർ കൃതി ,ധന്യാസി രാഗത്തിൽ ബാലകൃഷ്ണൻ പാദ മലർ ,( രൂപക താളം ),ത്യാഗരാജ കൃതി ഗംഭീര വാണി രാഗത്തിൽ സദാ മതിം എന്നീ കീർത്തനങ്ങൾ ആലപിച്ചു .

Astrologer

ഒടുവിൽ കുട്ടിക്കുഞ്ഞു തങ്കച്ചി യുടെ കൃതി, പന്തുവരാളി രാഗത്തിൽ ഉള്ള ആനന്ദ രൂപ ഹരേ ( മിശ്ര ചാപ് താളം ) ആലപിച്ചാണ് സംഗീതാർച്ച അവസാനിപ്പിച്ചത് . എസ് ആർ രാജശ്രീ വയലിനിലും ആലുവ ഗോപാലകൃഷ്ണൻ മൃദംഗത്തിലും ഷിനു ഗോപിനാഥ്‌ ഘടത്തിലും പക്കമേളം തീർത്തു . രണ്ടാമത്ത കച്ചേരിയിൽ ബാംഗ്ളൂർ ശങ്കർ ഹംസധ്വനി രാഗത്തിൽ ഗജ വദനാ മാം പാഹി ( രൂപകതാളം) ആലപിച്ചാണ് സംഗീതാർച്ചന തടങ്ങിയത് . തുടർന്ന് ശ്രീധരാ കേശവാ , സാമോദം ചിന്തയാമി , രഘുവര നന്നു ,ജഗദോ ദ്ധാരണ തുടങ്ങിയ കീർത്തനങ്ങൾ ആണ് ആലപിച്ചത് . ആർ കെ ശ്രീരാം കുമാർ വയലിനും, ഡോ: കെ ജയകൃഷ്ണൻ മൃദംഗത്തിലും മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടത്തിലും പിന്തുണ നൽകി ,

തുടർന്ന് ഗുരുവായൂർ ദേവസ്വം കലാനിലയത്തിന്റെ കൃഷ്ണനാട്ട പദ കച്ചേരിയും വാദ്യകലാനിലയത്തിലെ വിദ്യാർത്ഥികളുടെ താള വാദ്യ സമന്വയവും അരങ്ങേറി .

Vadasheri Footer