Header Aryabhvavan

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര ലംഘനം , മാറ്റങ്ങളുടെ മുന്നൊരുക്കമോ ?

Above article- 1

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരവുമായ ആചാരലംഘനം നടന്നിട്ടും നടപടി എടുക്കാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി തയ്യാറാ കുന്നില്ലെന്ന് ആക്ഷേപം . ഭാവിയിൽ കൂടുതൽ ആചാര ലംഘനങ്ങൾക്ക് വേണ്ടിയുള്ള ചവിട്ടു പടിയാക്കാൻ ഈ സംഭവം ഉപയോഗിക്കാനാണോ എന്ന സംശയമാണ് ഒരു വിഭാഗം ഉയർത്തുന്നത് . കഴിഞ്ഞ ദിവസമാണ് പുലർച്ചെ മലർ നിവേദ്യ സമയത്ത് മംഗള വാദ്യം നടത്തുമ്പോൾ അഷ്ടപദി ആലപിക്കുന്ന സ്ഥിരം ജീവനക്കാരൻ എത്താതെ പോയത് ,നാദ സ്വര കച്ചേരിയും ഇടക്കയിൽ അഷ്ടപദിയും കൊട്ടിപാടണം. അഷ്ടപദി ഗായകൻ വരാത്തതിനാൽ നാദസ്വര കച്ചേരി മാത്രം കേട്ടാണ് ഭഗവാന്റെ പൂജകൾ നിർവഹിച്ചത്

Astrologer

.ക്ഷേത്രം ഉണ്ടായ കാലത്ത് മുതലുള്ള ആചാരമാണ് സി പി എമ്മിന്റെ ബാലസംഘം മുൻ സംസ്ഥാന നേതാവ് വേണ്ടെന്നു വെച്ചത് , രാത്രി കഴിച്ചതിന്റെ ക്ഷീണത്തിൽ പുലർച്ചെ എണീറ്റ് വരാൻ കഴിഞ്ഞില്ലത്രേ . നേരത്തെ ഒരു തവണ അഷ്ടപദി പാടാത്തതിനാൽ ഇയാൾക്ക് ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മെമ്മോ നൽകിയിരുന്നു . തുടർ നടപടി എടുക്കാൻ ദേവസ്വം തയ്യാറാകാത്തിരുന്നതിനാൽ വീണ്ടും അതെ കുറ്റം ആവർത്തിക്കുകയായിരുന്നു .

ഇതോടെയാണ് ആചാരലംഘനത്തിന് ദേവസ്വം ഭരണാ ധി കാരികൾ കൂട്ട് നിൽക്കുന്നതായി ഒരു വിഭാഗം കഴകക്കാർക്ക് സംശയത്തിന്ഇടവന്നത് . ഇതിന്റെ തുടർച്ചയാണ് ഏകാദശി ദിവസം ദേവസ്വം നടത്തുന്ന ഉദയാസ്തമന പൂജ മാറ്റി വെക്കാനുള്ള നീക്കം എന്നുമവർ ആരോപിക്കുന്നു . 20 ന് നടക്കുന്ന ഭരണ സമിതിയിൽ ഉദയാസ്തമന പൂജ മാറ്റി വെക്കാൻ തീരുമാനം ഉണ്ടാകും എന്നാണ് ചില ഭരണസമിതി അംഗങ്ങൾ നല്‌കുന്ന സൂചന , തന്ത്രി ഈ നീക്കത്തോട് ഐക്യപ്പെടുന്നുണ്ട് . ഗുരുവായൂർ ക്ഷേത്രത്തിൽ തന്ത്രിയുടെ തീരുമാനമാണ് മറ്റെല്ലാതിനും മുകളിൽ എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്.

അതെ സമയം ഇനി മാറ്റങ്ങളുടെ പെരുമഴ തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീക്ഷിക്കാം എന്നാണ് തന്ത്രിയോട് അടുപ്പ മുള്ളവർ നല്കുന്ന സൂചന. മുൻപ് ഭൂപാനന്ദ തീർത്ഥ സ്വാമികൾ ഗുരുവായൂരിലേക്ക് മാർച്ച് നടത്തി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് ബ്രാഹ്മണർക്ക് മാത്രം നൽകിയിരുന്ന അന്നദാനം ഹിന്ദുക്കളായ ഏല്ലാവർക്കും നൽകാൻ തീരുമാനമായത്. കെ കരുണാകരൻ എന്ന ഇച്ഛാ ശക്തിയുള്ള ഭരണാധികാരിയായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്


മാരാർ മാത്രമെ കൊട്ടാൻ അവകാശമുള്ളൂ എന്ന നിബന്ധന മാറ്റി നായർക്കും ഈഴവനും പട്ടിക ജാതിക്കാരുനും കൊട്ടുന്നതിന് അവസരം ലഭിക്കും. അന്നദാനം നൽകുന്ന സ്ഥലത്ത് നമ്പൂതിരിമാർ തന്നെ വിളമ്പണം എന്ന നിർബന്ധവും ഇല്ലാതെയാകും ഏതാനും വർഷങ്ങൾക്ക് മുൻപ് ചുരിദാർ ധരിച്ചു വരുന്ന യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല , എല്ലാ യുവതികളും ചുരിദാറിലേക്ക് മാറിയതോടെ ദേവസ്വത്തിന് അനുമതി നൽകേണ്ടി വന്നു . മാറ്റങ്ങളോട് മുഖം തിരിച്ചു നിൽക്കാൻ ഒരു ഭരണാധികൾക്കും കഴിയില്ലല്ലോ .

ഒരു കാലത്ത് ക്ഷേത്ര പ്രവേശനത്തിന് അനുമതി ഇല്ലാതായിരുന്ന പിന്നോക്ക വിഭാഗക്കാർ ക്ഷേത്ര ദർശനത്തിനു എത്തി തുടങ്ങിയതോടെയാണ് നിത്യ വൃത്തിക്ക് വകയില്ലാതിരുന്ന ഗുരുവായൂരപ്പൻ ആയിരകണക്കിന് കോടി ആസ്തിയുടെ ഉടമയായി മാറിയത് എന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിക്കാൻ ആകില്ലല്ലോ . എന്തായാലും ഇപ്പോഴത്തെ തന്ത്രി പുരോഗമന ചിന്തയുള്ള ആളായതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ മാറ്റങ്ങളുടെ കുത്തൊഴുക്ക് തന്നെഉണ്ടാകും എന്നാണ് ഒരു വിഭാഗം ഭക്തർ കരുതുന്നത്

Vadasheri Footer