കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം, അദ്ധ്യാപകൻ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ സ്വദേശിയായ  നൗഷാദി (52)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ വീട്ടിലെ ട്യൂഷൻ സെന്ററിൽ വെച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ പ്രതി ലൈംഗികാക്രമണം നടത്തിയത്.

Poonthanam
Rugmani 700-200


കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് അതിക്രമ വിവരം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും,

Vasudev Inn

തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.