Post Header (woking) vadesheri

കൗമാരക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും

Above Post Pazhidam (working)

ചാവക്കാട് : പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു കേസിലാണ് ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷ വിധിച്ചത്. 2014 ൽ പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി സ്നേഹതീരം ബീച്ചിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്.

Arya bhavan inner

Second Paragraph  Sarovaram(working)

ചാവക്കാട് എടക്കഴിയൂർ മൂന്നു പറമ്പിൽ വീട്ടിൽ രാജൻ മകൻ രജീഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി 16 വർഷം കഠിന തടവിനും 1,10,000 രൂപ പിഴ അടക്കുന്നതിനു ശിക്ഷ വിധിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.ആർ സന്തോഷ്. ആർ രതീഷ് കുമാർ. സബ്ഇൻസ്പെക്ടർ അബ്ദുൽ നിസ്താർ എന്നിവർ ആണ് ഈ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി..

Third paragraph Saravan bhavan