Madhavam header
Above Pot

ചേറ്റുവയിൽ 30കോടിയുടെ തിമിംഗല ഛർദി പിടികൂടി, മൂന്നുപേർ അറസ്റ്റിൽ

ചാവക്കാട് : ചേറ്റുവയിൽ 30കോടിയുടെ തിമിംഗല ഛർദി പിടികൂടി. മൂന്നുപേരെ വനം വിജിലൻസ് അറസ്റ്റു ചെയ്തു. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് അറസ്റ്റിലായത്.

Astrologer

പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ്​ ആംബർഗ്രിസ്​. പെർഫ്യൂം നിർമിക്കുന്നതിന്​ വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. പിന്നീട്​ ഇവയുടെ ഉപയോഗം നിരോധിക്കുകയായിരുന്നു. കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ്​ സ്​പേം തിമിഗംലങ്ങളുടെ ഛർദി അറിയപ്പെടുന്നത്​. തിമിംഗലത്തിന്‍റെ സ്രവമാണിത്​. തിമിംഗലം ഛർദിക്കു​മ്പോൾ ആദ്യം ദ്രവമായിട്ടാണ്​ ഇവ കാണുക. പിന്നീട്​ ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും

Vadasheri Footer