പോക്‌സോ കേസിലെ പ്രതി ചാവക്കാട് സ്വദേശി ബാദുഷ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു .

Above article- 1

കൊല്ലം∙ പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി കുളത്തൂപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. ആറ്റിൽ ചാടി വനത്തിലേക്കു കയറിയ പ്രതിക്കു വേണ്ടി തിരച്ചിൽ വ്യാപകമാക്കി. പാലക്കാട് കൊപ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ ചാവക്കാട് സ്വദേശി ബാദുഷ (24) ആണ് അവിടെനിന്നു പൊലീസിനെ വെട്ടിച്ചു കടന്നു കുളത്തൂപ്പുഴയിലെത്തിയത്.

കുളത്തൂപ്പുഴയിൽ ചായക്കടയിൽ ചായ കുടിക്കുകയായിരുന്ന ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് ഏറെ നേരം പിന്തുടർന്നു പിടികൂടി. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെ മുറിക്കുള്ളിൽ ജനലിൽ കൈ ബന്ധിച്ചു പാർപ്പിച്ച ഇയാൾ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. കല്ലടയാറ്റിൽ ചാടിയ ഇയാൾ അവിടെനിന്നു വനത്തിലേക്കു കയറി. അപ്പോഴേക്കും വനംവകുപ്പും അന്വേഷണം തുടങ്ങി. വനത്തിലൂടെ ഏറെ ദൂരം യാത്ര ചെയ്ത് റോഡിൽ കയറി പൊലീസിനു മുന്നിലെത്തിയെങ്കിലും വീണ്ടും വിദഗ്ധമായി രക്ഷപെട്ടു. ഇയാൾക്കു വേണ്ടി വനത്തിനുള്ളിൽ തിരച്ചിൽ തുടരുന്നു.

Astrologer

Vadasheri Footer