പി.എം ഗോപിനാഥ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക : കേന്ദ്ര മന്ത്രി വി.മുരളീധരന്‍.
തൃശൂര്‍ : പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു ബിജെപി മുന്‍ ജില്ല പ്രസിഡന്റ് പി.എം ഗോപിനാഥ് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ ഗോപിനാഥ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിലേറെ നീണ്ട പൊതുപ്രവര്‍ത്തനത്തില്‍ സ്വന്തമായൊന്നും നേടാനല്ല ഗോപിനാഥ് ശ്രമിച്ചത്.
സാധാരണക്കാരനായി ജീവിച്ച് കടന്നുപോയ ഗോപിനാഥ് എന്നും ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണലാണ് രാഷ്ട്രീയം എന്ന് വിശ്വസിച്ചയാളായിരുന്നു.സ്വന്തമായി ഒരു വീട് പോലും ഇല്ലാതെയാണ് ഗോപിനാഥ് കടന്നുപോയത്. ഇത്തരമാളുകളാണ് രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ അധ്യക്ഷനായി.
സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്,ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍,സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്,മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.എഛ്.റഷീദ്,കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സി.വി.കുര്യാക്കോസ്,ബിഡിജെഎസ് ജില്ല ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്,ബിഎംഎസ് ജില്ല വൈസ് പ്രസിഡന്റ് എ.സി.കൃഷ്ണന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി.ശ്രീധരന്‍ മാസ്റ്റര്‍,വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂര്‍ണ,വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍,മേഖല പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്,മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.നിവേദിത,പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ദയാനന്ദന്‍ മാമ്പുള്ളി, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്‍.ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു