Madhavam header
Above Pot

വിശുദ്ധ ഖുര്‍ആനെ പരിചയാക്കി കെടി ജലീലിൽ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു : പികെ ഫിറോസ്

കോഴിക്കോട്: സ്വർണ്ണം കടത്തിൽ ആരോപണം നേരിടുന്ന മന്ത്രി അധികാരത്തില്‍ തുടരുന്നത് തെളിവ് നശിപ്പിക്കാനാണ് എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് . അന്വേഷണം മുഖ്യമന്ത്രിയിലേക്കും സിപിഎമ്മിലേക്കും എത്തുന്നുവെന്നും ഫിറോസ് ആരോപിച്ചു.
ഓഗസ്റ്റ് 6 ന് പറഞ്ഞത് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന അയച്ച ഖുര്‍ ആന്‍ എടപ്പാളിലും ആലത്തിയൂരിലും ഉണ്ടെന്നാണ് മന്ത്രി പറയുന്നത് . എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തപ്പോള്‍ അയച്ച സാധനവും കിട്ടിയ സാധനവും തമ്മില്‍ 20 കിലോയുടെ വ്യത്യാസമുണ്ട്. 24 എണ്ണം ജീവനക്കാര്‍ എടുത്തെന്ന് പറയുന്നു. ഇത് കാണാതായ 20 കിലോ എന്നത് മറച്ച്‌ പിടിക്കാന്‍ വേണ്ടിയാണ്. ഖുര്‍ ആന്‍ എടുത്തെന്ന് പറയാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുകയാണ് മന്ത്രി. സി ആപ്റ്റിലെ പല ജീവനക്കാരെയും മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തലേ ദിവസം സ്ഥലം മാറ്റിയത് തെളിവ് നശിപ്പിക്കാനാണ്. പല ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി. ചിലര്‍ക്ക് നല്ല വാഗ്ദാനങ്ങള്‍ നല്‍കി.

മന്ത്രി മത നേതാക്കളെ ഫോണില്‍ വിളിച്ച്‌ സഹായമഭ്യര്‍ത്ഥിക്കുന്നു. വിശുദ്ധ ഖുര്‍ ആനെ പരിചയാക്കി രക്ഷപ്പെടാനാണ് ശ്രമം. ആ കെണിയില്‍ മതവിശ്വാസികള്‍ വീഴരുത്. കാന്തപുരം ജലീലിനെ ന്യായീകരിച്ചത് അന്വേഷിക്കണം. സ്വര്‍ണക്കടത്ത് ന്യായീകരിക്കാന്‍ മത നേതാക്കള്‍ക്ക് എങ്ങനെ കഴിയും? ആരെങ്കിലും ന്യായീകരിക്കുന്നുണ്ടെങ്കില്‍ അവരുടെ ഇടപാടും സംശയിക്കണം. ആവശ്യമുള്ളപ്പോള്‍ സിപിഎം വര്‍ഗ്ഗീയ കാര്‍ഡ് ഉയര്‍ത്തുന്നു. ജലീലിന് ഇപ്പോള്‍ കിട്ടുന്നത് ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ച്‌ കള്ളം പറഞ്ഞതിലുള്ള ശിക്ഷയാണ്. സംഭവം വര്‍ഗീയവത്കരിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. മതവിശ്വാസികളുടെ വികാരത്തെ പരിചയാക്കി രക്ഷപ്പെടാനാണ് ശ്രമം. ഖുര്‍ ആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ജലീലാണ്. അത് മത നേതാക്കള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Astrologer

ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരും തോറും കേസ് അട്ടിമറിക്കുന്നതിന്റരെ വ്യാപ്തി കൂടും. സി ആപ്റ്റ് എംഡിയുമായി ഇന്ന് രാവിലെ മന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തി. എന്താണ് സംഭവിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. പാര്‍ട്ടിയും മന്ത്രിസഭയും തമ്മിലുള്ള കൂട്ടുകച്ചവടമാണോ ഇത്? സത്യം തുറന്ന് പറഞ്ഞ് മാപ്പ് സാക്ഷിയാകാന്‍ ജലീല്‍ തയ്യാറാകണം. ജലീലിനെ തടയുന്നതുള്‍പ്പെടെ സമരം ശക്തമാക്കും. ജലീല്‍ എഴുതിക്കൊടുത്ത ചോദ്യത്തിനാണ് ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് മാത്രം ഉത്തരം കൊടുത്തത്. യുഎഇയില്‍ അച്ചടിച്ച ഖുര്‍ ആന്‍ ആണോ, പുറത്ത് നിന്ന് പകരം വച്ചതാണോ എന്നതടക്കം അന്വേഷിക്കണം. മാധ്യമങ്ങളുടെ പൊള്ളത്തരമല്ല, ജലീലിന്റെ പൊള്ളത്തരമാണ് പുറത്ത് വരുന്നത്.

അന്വേഷണത്തെ മുഖ്യമന്ത്രിയും ഭയക്കുന്നു. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് മന്ത്രിയെ പുറത്താക്കിയാല്‍, നാളെ തന്നെ ചോദ്യം ചെയ്താല്‍ എന്ത് ചെയ്യുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ജലീല്‍ മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ മാത്രം നിയമിക്കപ്പെട്ടയാളാണ്. സ്വര്‍ണ്ണ കടത്ത് അന്വേഷണം മുഖ്യമന്ത്രിയിലേക്കും സിപിഎമ്മിലേക്കുമെത്തുന്നു. ജയരാജന്റെ മകനെതിരെയും ബിനീഷിനെതിരെയും തെളിവുകള്‍ വരുമ്ബോഴാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് നിരന്തരം അസുഖമുണ്ടാവുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതികളെ ജയിലിലേക്ക് മാറ്റണം. മന്ത്രി എസി മൊയ്തീന്‍ ഈ ആശുപത്രി സന്ദര്‍ശിച്ചതെന്തിനാണെന്ന് വ്യക്തമാക്കണം. ആശുപത്രി ജീവനക്കാരുടെ ഫോണില്‍ നിന്ന് ആരെയൊക്കെ വിളിച്ചെന്ന് അന്വേഷിക്കണം. പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആയുധം കൊണ്ട് സമരത്തെ പിന്തിരിപ്പിക്കാനാവില്ലെന്നും ഫിറോസ് പറഞ്ഞു.

Vadasheri Footer