Header 1 = sarovaram
Above Pot

‘ഓക്കെ, താങ്ക് യു, നട്ടുച്ച ​ഗുഡ്നൈറ്റ്’; നായനാര്‍ ശൈലയില്‍ ബിനീഷ് കോടിയേരിക്ക് ഫിറോസിന്റെ മറുപടി

കോഴിക്കോട് : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിക്ക് നായനാര്‍ ശൈലിയില്‍ നട്ടുച്ച ​ഗുഡ്നൈറ്റുമായി യൂത്ത് ലീ​ഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

‘ഓക്കെ, താങ്ക് യൂ, ഓക്കെ ​ഗുഡ്നൈറ്റ്’ എന്നാണ് ബിനീഷിനെ പരിഹസിച്ച്‌ കൊണ്ട് ഫിറോസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഫിറോസിന്റെ ആരോപണത്തെ ബിനീഷ് പരിഹസിച്ച്‌ ‌തള്ളിയത് നായനാരുടെ നട്ടുച്ച ​ഗുഡ്നൈറ്റുമായായിരുന്നു.

Astrologer

‘അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചര്‍ച്ച ചെയ്യരുത് കേട്ടോ. ബിരിയാണി ചെമ്ബിലെ ബുദ്ധി. പണ്ട് നട്ടുച്ചക്ക് നയനാര്‍ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ‘ഗുഡ്‌നൈറ്റ്’- എന്നായിരുന്നു ബിനീഷിന്റെ പരിഹാസം.

എം ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായും ഫിറോസ് രംഗത്തെത്തിയിട്ടുണ്ട്. ശിവശങ്കറിന് ആത്മവിശ്വാസം പകര്‍ന്ന് നല്‍കാനായി ‘ശിവശങ്കര്‍ പാവാടാ.’ കാമ്ബയിന്‍ സൈബര്‍ പുലികള്‍ ആരംഭിച്ച്‌ കഴിഞ്ഞിട്ടുണ്ടെന്ന് ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Vadasheri Footer