Post Header (woking) vadesheri

കോവിഡ് വ്യാപനം; പിണറായി വിജയനും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പി.സി. ജോര്‍ജ്

Above Post Pazhidam (working)

Ambiswami restaurant

കോട്ടയം: തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടതാണെന്നും, നാടിന്‍റെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടത്തില്‍ സര്‍ക്കാരിനും, തെരഞ്ഞെടുപ്പ് കമ്മീഷനും തുല്യ പങ്കാണുള്ളതെന്നും പി.സി. ജോര്‍ജ് എം.എല്‍.എ. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്നും, എല്ലാം സജ്ജമാണെന്ന് സര്‍ക്കാരും, ആരോഗ്യവകുപ്പും, തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തറ്റിദ്ധരിപ്പിച്ച്‌ തനിക്കെതിരെ അനുകൂല വിധി നേടിഎന്നും അദ്ദേഹം പറയുന്നു.

ഈ സാഹചര്യത്തിലേക്ക് പൊതുജനത്തെ തള്ളിവിട്ടതാണെന്ന് തനിക്കുറപ്പുണ്ടെന്നും, മദ്രാസ് ഹൈക്കോടതി പറഞ്ഞത് പോലെ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പി.സി. ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Second Paragraph  Rugmini (working)

പി.സി. ജോര്‍ജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ഓരോ ഫോണ്‍ കോളുകളും നെഞ്ചിടിപ്പോടെയാണ് എടുക്കുന്നത്. ഒരു വശത്ത് ജീവനായി കേണുകൊണ്ടുള്ള വിളികളും, മറുവശത്ത് തങ്ങള്‍ക്ക് ലഭിക്കുന്ന പരിമിത സാഹചര്യത്തില്‍ നിന്ന് കൊണ്ട് മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെ പോരാളികളും. നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, തിരഞ്ഞെടുപ്പ് കമ്മീഷനും തുല്ല്യപങ്കാണുള്ളത്. തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സര്‍ക്കാരിനോടും, തിരഞ്ഞെടുപ്പ് കമ്മീഷനോടും ഞാന്‍ ആവശ്യപ്പെട്ടതാണ്. പിന്നീട് ഹൈകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഇന്ന് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിക്ക് തിരഞ്ഞെടുപ്പ് കാരണമാകുമെന്ന് തിരിച്ചറിയാന്‍ വലിയ ശാസ്ത്രജ്ഞനൊന്നുമാകേണ്ട കാര്യമില്ല സമ്മാന്യബുദ്ധി എന്നൊരു സാധനമുണ്ടായാല്‍മതി.

Third paragraph

എല്ലാം സജ്ജമാണെന്ന് സര്‍ക്കാരും, ആരോഗ്യവകുപ്പും, തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തറ്റിദ്ധരിപ്പിച്ച്‌ എനിക്കെതിരെ അനുകൂല വിധി നേടി. ജനന്മയെ കരുതി ഞാന്‍ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി ചര്‍ച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണ്. മനഃപൂര്‍വ്വം സൃഷ്ടിക്കപെട്ട ഇപ്പോഴുള്ള ഈ കൊറോണ വ്യാപനം ആര്‍ക്കൊക്കെ നേട്ടമുണ്ടാക്കുമെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലേക്ക് പൊതുജനത്തെ തള്ളിവിട്ടതാണെന്ന് എനിക്കുറപ്പുണ്ട്. ഇന്നിപ്പോള്‍ മദ്രാസ് ഹൈകോടതി പറഞ്ഞത്പോലെ ‘മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
പി. സി. ജോര്‍ജ്