Post Header (woking) vadesheri

മുട്ടുകാൽ തല്ലിയൊടിക്കുമെന്ന ഭീഷണി , യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി താക്കീത് ചെയ്തു

Above Post Pazhidam (working)

തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് അനുകൂല ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയ ഇടതുസംഘടനകളുടെ പ്രവൃത്തിയില്‍ അതൃപ്തി അറിയിച്ച്‌ മുഖ്യമന്ത്രി. ഭീഷണിപ്പെടുത്തിയ സംഘടനാ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തു.

Ambiswami restaurant

ഭരണ നടപടികള്‍ സുതാര്യമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. സെക്രട്ടറിയേറ്റില്‍ ഭരണപരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് അനുകൂല ഓഫീസര്‍മാരുടെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നു ഇടതു സംഘടനകള്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

കെ.എ.എസ് നടപ്പാക്കാനും, പഞ്ചിംഗ് കര്‍ശനമാക്കാനും ഇ ഫയല്‍ നിലവില്‍ വന്ന ശേഷം ജോലിയില്ലാതായ തസ്തികകള്‍ പുനര്‍വിന്യസിക്കാനും പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഭീഷണി സന്ദേശം അറിയിച്ചത്. ഭരണപരിഷ്‌കാരങ്ങള്‍ സെക്രട്ടേറിയറ്റില്‍ തന്നെ ആദ്യം നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെതുടര്‍ന്ന് ഒട്ടനവധി തീരുമാനങ്ങള്‍ പൊതുഭരണവകുപ്പ് നടപ്പിലാക്കിയിരുന്നു.

Second Paragraph  Rugmini (working)