Header Saravan Bhavan

പെട്രോൾ വില വർധന, യൂത്ത് കോൺഗ്രസ് ധർണ്ണ നടത്തി

Above article- 1

ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം യാത്രികർക്ക് കാൽ ലിറ്റർ പെട്രോൾ സൗജന്യമായി വാഹനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിറച്ചു കൊടുത്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.എച്ച് ഷാനിർ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളായ ആന്റോ തോമസ്, ടി.എ ഷാജി, വർഗീസ് ചീരൻ, വി.കെ വിമൽ, ഷെഫീന ഷാനിർ, ജീഷ്മ സുജിത്, കെ. എസ് സുമൽ, സാജയൻ പി.എസ്, റംഷാദ് ഇ.കെ, സഹൽ അബൂബക്കർ, എ.വി ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

Vadasheri Footer