Header 1 = sarovaram
Above Pot

പെരുന്തട്ട ശിവക്ഷേത്രത്തില്‍ മൂന്നാം മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്നുമുതൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തില്‍ 2007, 2019 വര്‍ഷങ്ങളില്‍ നടന്ന രണ്ട് അതിരുദ്ര മഹായജ്ഞത്തിനുശേഷം കഴിഞ്ഞ 2020-മുതല്‍ മുടക്കം കൂടാതെ നടന്നുവരുന്ന മൂന്നാം മഹാരുദ്രയജ്ഞം 2022 ഫെബ്രുവരി 1-ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച് 11 വെള്ളിയാഴ്ച  പര്യവസാനിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ലോകത്താകമാനം പടര്‍ന്നു പന്തലിച്ച കൊവിഡ് 19, ഒമിക്രോണ്‍ മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍, സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങള്‍ കര്‍ശ്ശനമായി പാലിച്ചുകൊണ്ട് ആഘോഷപരിപാടികള്‍ നിയന്ത്രിച്ചുകൊണ്ട് ചടങ്ങുകള്‍ക്ക് മുടക്കം വരാത്തവിധം ഭംഗിയായി നടത്തുവാന്‍ ക്ഷേത്രപരിപാലനസമിതി തീരുമാനിച്ചു.

Astrologer

ക്ഷേതം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നിത്യവും 11-വേദജ്ഞര്‍ രാവിലെ 5-മണിമുതല്‍ ശ്രീരുദ്രം ജപിച്ച് മഹാദേവന് ധാര അഭിഷേകം നടത്തുന്ന തരത്തില്‍ ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 8-മണിക്ക് ധാരയ്ക്ക് ശേഷം ഉച്ചപ്പൂജയാണ്. ഈ സുദിനങ്ങളില്‍ മഹാമൃത്യുഞ്ജയഹോമം, ഗണപതിഹോമം, ഭഗവതിസേവ എന്നിവയും കേളി, ദീപാലങ്കാരം, നിറമാല എന്നീ ക്ഷേത്രാചാരചടങ്ങുകളും പ്രത്യേകമായുണ്ടാകും. മഹാരുദ്രയജ്ഞസമാപനദിവസം 11-ദ്രവ്യങ്ങള്‍ നിറച്ച് 11-കുംഭത്തില്‍ വേദജ്ഞര്‍ മഹാരുദ്രം ജപിച്ച് ക്ഷേത്രം തന്ത്രി അഘോരമൂര്‍ത്തിക്ക് അഭിഷേകം ചെയ്യും.

പ്രോട്ടോകോള്‍ നിയമം അനുസരിച്ച് ഭക്തജനങ്ങള്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാന്‍ പരിപാലന സമിതി വൈസ് പ്രസിഡണ്ട് കീഴേടം രാമന്‍നമ്പൂതിരി, സെക്രട്ടറി രാമകൃഷ്ണന്‍ ഇളയത്, ശങ്കരന്‍ നായര്‍ സുധാകരന്‍, ഉഷാഅച്ചുതന്‍, ജയറാം ആലക്കല്‍, കൃഷ്ണദാസ് ആലക്കല്‍, ശിവദാസ് താമരത്ത്, ശ്രീധരപ്രഭു, ശങ്കരന്‍, ആര്‍. പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ക്ക് രൂപംനല്‍കി. 

Vadasheri Footer