പെരുന്തട്ടയിലെ അതിരുദ്രത്തിന് വൻ ഭക്ത ജന തിരക്ക്

">

ഗുരുവായൂര്‍: കേരളത്തിലെ 108-മഹാശിവക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂര്‍ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തില്‍ ആരംഭിച്ച അതിരുദ്രമഹായജഞം ദർശിക്കാൻ വൻ ഭക്തജനത്തിരക്ക് ബ്രഹ്മശ്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ 11-ദിവസംനീണ്ടുനില്‍ക്കുന്ന 2-ാം അതിരുദ്രമഹായജ്ഞത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടാണ് . ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 121 കലശം മഹാദവന് അഭിഷേകം ചെയ്തു.11 ഗണങ്ങളിലായി കിഴിയേടം രാമന്‍ നമ്പൂതിരി, പൊയില്‍ ദാമോദരന്‍ നമ്പൂതിരി, കണ്ണമംഗലം വാസുദവന്‍ നമ്പൂതിരി, ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരി, ചെറുതയൂര്‍ വാസുദേവന്‍ നമ്പൂതിരി, മേലേടം ശങ്കരന്‍ നമ്പൂതിരി, യജ്ഞന്‍ നമ്പൂതിരി, പുല്ലങ്കോട് വിഷ്ണു നമ്പൂതിരി, കിഴിയേടം സുദേവ് നമ്പൂതിരി, കൊടയ്ക്കാട്ട് ശശി നമ്പൂതിരി, മുളമംഗലം ഹരി നമ്പൂതിരി എന്നീ 11 വേദജ്ഞരാണ് ശ്രീരുദ്രജപവും, ഹോമവും നടത്തിയത്. കാലത്ത് 4-മണിമുതല്‍ യജ്ഞശാലയില്‍ കലശപൂജ, 5-മണിമുതല്‍ 8-മണിവരെ ശ്രീരുദ്രജപവും, തുടര്‍ന്നാണ് കലശാഭിഷേകമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors