പെരുമ്പിലാവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കവർച്ച , 10 ലക്ഷം രൂപയുടെ കാമറകള്‍ മോഷണം പോയി

">

കുന്നംകുളം : കുന്നംകുളം പെരുമ്പിലാവില്‍ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷണം പത്ത് ലക്ഷം രൂപയുടെ സാധങ്ങള്‍ മോഷണം പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെ അക്കിക്കാവ് ടി.എം.വി.എച്ച് എസ് സ്‌കൂളിന് സമീപത്തുള്ള ഫോര്‍ സ്‌നാപ് സ്റ്റുഡിയോയില്‍ നിന്നാണ് പത്ത് ലക്ഷത്തോളം രൂപ വിലയുള്ള ക്യാമറകളും ലന്‍സുകളും ഹെലികാമും മോഷ്ടിച്ചിട്ടുള്ളത്.

മങ്ങാട് തിരുത്തി പറമ്പില്‍ പ്രവീണ്‍, ഫസലുി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഫോര്‍സ്‌നാപ് സ്റ്റുഡിയോയില്‍ നിന്നാണ് സാധനങ്ങള്‍ മോഷണം പോയത്. നാല് വര്‍ഷമായി അക്കിക്കാവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ ആദ്യമായാണ് മോഷണം നടക്കുന്നത്. മൂന്ന് ലക്ഷം രൂപ വില വരുന്ന 5D മാര്‍ക്ക് ഫോര്‍ ക്യാമറയും 2 ലക്ഷം രൂപ വിലവരുന്ന 5D മാര്‍ക്ക് 3 ക്യാമറ രണ്ടെണ്ണവും, ഒന്നര ലക്ഷം രുപ വില വരുന്ന 6 D ക്യാമറയും ഹെലിക്യാമറയും ടെലി ലെന്‍സും, മറ്റു ലന്‍ സുകളുമാണ്‍ മോഷണം പോയത്.

അക്കിക്കാവ് കുരുയത്തോട് സ്വദേശി പ്രദീപിന്റെ സി.പി. എം മെഡിക്കല്‍ ഷോപ്പ്, ന്യൂ ഐ കൂള്‍ ഫ്രിഡ്ജ് റിപ്പെയറിങ്ങ് ഷോപ്പ്, പട്ടാമ്പി വങ്കത്തൊടി വീട്ടില്‍ ഷാഫിയുടെ ഡെസിക്കോപ്പാ കൂള്‍ ബാര്‍,പെരുമ്പിലാവ് കോട്ടപൂറത്ത് വീട്ടില്‍ പ്രദീപിന്റെ രൂപ്കാല ഫോട്ടോസ്റ്റാറ്റ് ഷോപ്പ് എന്നിവിടങ്ങളില്‍ പൂട്ട് കുത്തിത്തുറന്നെങ്കിലും ഒന്നും ലഭിക്കാത്തതിനാല്‍ മോഷ്ടാവ് മടങ്ങി. ഡെസിക്കോപ്പാ കൂള്‍ബാറില്‍ സ്ഥാപിച്ച ക്യാമറ കള്ളന്‍ തകര്‍ത്തു. കള്ളന്റെ ചിത്രം ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുന്നംകുളം എസ്.ഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Sponsors