Header 1 vadesheri (working)

പെരുമ്പാമ്പിനെ തോളിൽ ഇട്ട് അഭ്യാസ പ്രകടനം , രക്ഷപെട്ടത് തല നാരിഴയ്ക്ക്

Above Post Pazhidam (working)

കണ്ണൂര്‍: വളപട്ടണത്ത് പെരുമ്പാമ്പിനെ കൈയില്‍ എടുത്ത് യുവാവിന്റെ അഭ്യാസപ്രകടനം. മദ്യലഹരിയിലാണ് പെരുമ്പാമ്പിനെ യുവാവ് കൈയില്‍ എടുത്തത്. കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പെരുമ്പാമ്പുമായി ചന്ദ്രന്‍ എന്ന യുവാവ് പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

First Paragraph Rugmini Regency (working)

പാമ്പിനെ തോളത്തിട്ട് നില്ക്കു ന്ന ദൃശ്യങ്ങള്‍ പകര്ത്ത്ണമെന്ന് യുവാവ് പെട്രോള്‍ പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു യുവാവ്. പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ്, കാര്യങ്ങള്‍ കൈവിട്ട് പോയത് പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്. തൊട്ടടുത്ത് വളപട്ടണം പുഴയാണ്. ഇവിടെ നിന്ന് കിട്ടിയ പെരുമ്പാമ്പ് ആയിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം

Second Paragraph  Amabdi Hadicrafts (working)