Header 1 vadesheri (working)

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികളുടെ വീട്ടിൽ നേതാക്കളുടെ സന്ദർശനം , കടുത്ത പ്രതിഷേധം

Above Post Pazhidam (working)

കാസര്‍ഗോഡ് : പെരിയയില്‍ കൊലചെയ്യപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കാതെ കുറ്റകൃത്യത്തില്‍ പങ്കുള്ളവരുടെ വീടുകളില്‍ എത്തിയ പി. കരുണാകരന്‍ എം.പി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കു നേരെ വന്‍ പ്രതിഷേധം. എംപിയെ ഉള്‍പ്പെടെ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കൊല നടന്നിട്ടും അക്രമം നടന്നിട്ടും ആ സമയത്തൊന്നും എത്താത്തവര്‍ ഇപ്പോള്‍ പ്രതികളുടെ വീട്ടിലെ നഷ്ടം കണക്കാക്കാന്‍ എത്തുന്നു എന്ന തരത്തിലുള്ള വിമര്‍ശനമാണ് പ്രദേശത്ത് ഉണ്ടായത്.

First Paragraph Rugmini Regency (working)

എന്തിനാണ് ഇപ്പോ ഇവര് ഇങ്ങോട്ട് വന്നത്? കുഴിമാടം മാന്താനോ? ഞങ്ങടെ ഇവിടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ? ഞങ്ങടെ കുഞ്ഞ്യേളെ ഇനി ഞങ്ങക്ക് തിരിച്ച്‌ കിട്ട്വോ? പിന്നെന്തിന് ഇങ്ങോട്ട് വന്നു? സമാധാനം പറയാനാണെങ്കി ഇപ്പഴാണോ വരണ്ടത്? ഇതിന് മുമ്പ് സമയമില്ലേ?” സിപിഎം നേതാക്കളുടെ സന്ദര്‍ശനവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ത്രീകള്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ തടഞ്ഞപ്പോഴാണ് കൂത്തിലുണ്ടായിരുന്ന പെണ്‍കുട്ടി വൈകാരികമായി പ്രതികരിച്ചത്. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പെണ്‍കുട്ടികളടക്കം അലമുറയിട്ട് വൈകാരികമായാണ് പ്രതിഷേധിച്ചത്.

ഹര്‍ത്താലിനെ തുടര്‍ന്ന് പെരിയയില്‍ ഉണ്ടായ അക്രമങ്ങളില്‍ ഏകദേശം അഞ്ചുകോടിയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കരുണാകരന്‍ എം.പി വ്യക്തമാക്കി.

Second Paragraph  Amabdi Hadicrafts (working)

സിപിഎം പ്രവര്‍ത്തകരുടെ പറമ്പില്‍ ഉണ്ടായിരുന്ന തെങ്ങും വാഴയുമെല്ലാം നശിപ്പിച്ചു. കല്ല്യോട്ട് എകെജി മന്ദിരം പൂര്‍ണ്ണമായും തകര്‍ന്നും ഇ.എം.എസ് വായനശാല തകര്‍ത്തു. നായനാരുടെ പേരിലുള്ള വെയ്റ്റിങ് ഷെഡ് തകര്‍ത്തു എന്നിവയൊക്കെ സന്ദര്‍ശനത്തിന് ശേഷം കരുണാകരന്‍ എംപി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട ശരത്തിന്റെയും കൃപേഷിന്റെയും വീട്ടില്‍ പോകാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.< ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധരന്‍ എന്നിവരടക്കമുള്ളവരുടെ വീടുകളില്‍ സ്ഥലം എംപി പി കരുണാകരന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ശാസ്താ ഗംഗാധരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും രക്ഷിതാക്കാള്‍ ആരോപിച്ചിരുന്നു. കൊലപാതകക്കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശാസ്ത ഗംഗാധരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹത്തിന്റെ മകന്‍ ഗിജിന്‍ കേസില്‍ പ്രതിയുമാണ്. ഇവരുടെ വീടുകള്‍ കോണ്‍ഗ്രസുകാര്‍ തീയിട്ടിരുന്നു. ഈ വീടും സംഘം സന്ദര്‍ശിച്ചു.