Post Header (woking) vadesheri

ചുവപ്പു ഭീകരതക്കെതിരെ മഹിളാ കോൺഗ്രസ് ഗുരുവായൂരിൽ ശാന്തി ദീപം തെളിയിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ചുവപ്പു ഭീകരതക്കെതിരെ മഹിളാ കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തി ദീപം തെളിയിച്ചു.

Ambiswami restaurant

ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടത്തിയ പ്രധിഷേധ പരിപാടി സംസ്ഥാന ജന.സെക്രട്ടറി .ബീന രവിശങ്കർ ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് . പ്രിയ ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാ കോൺഗ്രസ് ഭാരവാഹികളായ കാർത്ത്യാനി ടീച്ചർ, വലിയകത്ത് നഫീസക്കുട്ടി, ലൈലാ മജീദ്, ഷൈലജ ദേവൻ, മേഴ്സി ജോയ്, മീര ഗോപാലകൃഷ്ണൻ, സുഷ ബാബു, പ്രിയ രാജേന്ദ്രൻ, ഹിമ മനോജ്, ബേബി ഫ്രാൻസിസ്, പ്രേമ ബാലകൃഷ്ണൻ, ശശികല, ബിന്ദു ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.